കണ്ണൂർ: മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപി നേതാക്കൾ കോഴ വാങ്ങിയതായി പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തന്നെ കണ്ടെത്തിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ.
കണ്ണൂർ ഗസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജുകൾ അനുവദിക്കുന്നതിന് ദേശീയതലത്തിൽ തന്നെ ബിജെപി നേതാക്കൾ വൻ അഴിമതി നടത്തിയിട്ടുണ്ട്. കേന്ദ്രനേതാക്കളുടെ അറിവോടെയാണ് അഴിമതി നടന്നിട്ടുള്ളത്. അതുകൊണ്ട് കേന്ദ്ര നേതാക്കൾക്കെതിരേ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.