+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരം വീണ് വയോധിക മരിച്ചു

ഏ​റ്റു​മാ​നൂ​ര്‍: ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞ മ​രം വീ​ണ് വ​യോ​ധി​ക മ​രി​ച്ചു.​ഏ​റ്റു​മാ​നൂ​ര്‍ എ​സ്എ​ഫ്എ​സ് സ്‌​കൂ​ളി​ന് സ​മീ​പം ഞൊ​ങ്ങി​ണി​യി​ല്‍ പ​രേ​ത​നാ​യ പോ​ത്ത​ന്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ എ​ന്‍
മരം വീണ് വയോധിക മരിച്ചു
ഏ​റ്റു​മാ​നൂ​ര്‍: ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞ മ​രം വീ​ണ് വ​യോ​ധി​ക മ​രി​ച്ചു.​ഏ​റ്റു​മാ​നൂ​ര്‍ എ​സ്എ​ഫ്എ​സ് സ്‌​കൂ​ളി​ന് സ​മീ​പം ഞൊ​ങ്ങി​ണി​യി​ല്‍ പ​രേ​ത​നാ​യ പോ​ത്ത​ന്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ എ​ന്‍.​എ. ത്രേ​സ്യാ​മ്മ (റി​ട്ട​യേ​ര്‍ഡ് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് - 85) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ത്തി​ല്‍ പു​ളി പെ​റു​ക്കാ​ന്‍ പോ​യ ത്രേ​സ്യാ​മ്മ​യു​ടെ​മേ​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു വീ​ണ പു​ളി​മ​രം വീ​ഴു​ക​യാ​യി​രു​ന്നു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്.​

മ​ഴ​ക്കൊ​പ്പം വ​ള​രെ​പ്പെ​ട്ടെ​ന്ന് ശ​ക്ത​മാ​യ കാ​റ്റ് ആ​ഞ്ഞു​വീ​ശു​ക​യാ​യി​രു​ന്നു.​സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ത്രേ​സ്യാ​മ്മ മ​രി​ച്ചു.​മ​ര​ത്തി​ന​ടി​യി​ല്‍പെ​ട്ട് കി​ട​ന്ന ത്രേ​സ്യാ​മ്മ​യെ സ്ഥ​ല​ത്തെ​ത്തി​യ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.​ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്ന് ഫ​യ​ര്‍ഫോ​ഴ്സ് യൂ​ണി​റ്റും എ​ത്തി​യി​രു​ന്നു.ത്രേ​സ്യാ​മ്മ​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് 11ന് ​വീ​ട്ടി​ല്‍ എ​ത്തി​ക്കും.​

സം​സ്‌​കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ന് ​ഏ​റ്റു​മാ​നൂ​ര്‍ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: റോ​സ​മ്മ, മോ​നി​ക്ക, ജോ​സ​ഫ്, ടോ​മി, ഡെ​യ്‌​സി. മ​രു​മ​ക്ക​ള്‍: വ​ര്‍ഗീ​സ്, പ​രേ​ത​നാ​യ കെ.​ജെ.​ആ​ന്‍റണി, മി​നി, സു​മോ​ള്‍, സ​ണ്ണി.