കുളമാവ്: ഡാമിൽ മീൻ പിടിക്കാൻ പോയ ആളെ കാണാതായി. കുളമാവ് കരോട്ടുപുരയ്ക്കൽ സെവി എന്ന് വിളിക്കുന്ന ഫെർണാണ്ടസി (50) നെയാണ് കാണാതായത്. ഇന്നലെ ഉച്ച കഴിഞ്ഞ്് മൂന്നോടെ സെവിയും കുളമാവ് കുന്നുംപുറത്ത് ഷിബു, കരിവിക്കടയിൽ നിബു എന്നിവരും ചേർന്ന് വള്ളത്തിൽ ഡാമിനു നടു ഭാഗത്തുള്ള കോട്ടയം കവല ഭാഗത്ത് വലയിടാനായി പോയതായിരുന്നു. അവിടെ വച്ച് ശക്തമായ കാറ്റും മഴയും ഉണ്ടായപ്പോൾ വള്ളം മറിയുകയും സെവി വെള്ളത്തിൽ മുങ്ങിപോകുകയായിരുന്നു. ഇവർ തിരികെ എത്തി കുളമാവ് പോലീസിലും നാട്ടുകാരെയും വിവരമറിയിച്ചു.
കുളമാവ് എസ് ഐ എസ്. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള പോലീസും മൂലമറ്റം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഡാമിൽ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. നേരം വൈകിയതിനാലും, വെളിച്ചം ഇല്ലാത്തതിനാലും തെരച്ചിൽ ദുഷ്കരമാവുകയായിരുന്നു. രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.