കോട്ടയം: ഹോട്ടൽ തൊഴിലാളിയെ കെട്ടിടത്തിനു മുകളിൽനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനൽവേലി സ്വദേശി മുത്തു (40)വിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. വടവാതൂർ കവലയിലുള്ള ബിൽഗ ഹോട്ടൽ കെട്ടിടത്തിനു മുകളിൽനിന്നാണു ഇയാൾ താഴേക്കുവീണത്.
ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനു മുകളിലുള്ള വാട്ടർ ടാങ്കിൽനിന്നും വെള്ളമെടുക്കാനായി കയറിയപ്പോൾ കാലുതെന്നി താഴെ വീണതാകാമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പാന്പാടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.