കോട്ടയം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി സാമുവൽ കിഴക്കുപുറം തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസി കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി യോഗമാണ് ഇദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി, ഓൾ കേരള ഫോർമർ പഞ്ചായത്ത് മെംബേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോന്നി താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.