കോട്ടയം: ഗവർണർ ജസ്റ്റീസ് പി. സദാശിവം സംസ്ഥാനത്തെ വൈസ് ചാൻസലർമാരെ ഉൾപ്പെടുത്തി രൂപം നൽകിയ ചാൻസലേഴ്സ് കൗണ്‍സിലിന്റെ മൂന്നാമത് യോഗം ഇന്നു യൂണിവേഴ്സിറ്റിയിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിർണായകമായ തീരുമാനങ്ങൾക്കു യോഗം വേദിയാകും.
രാവിലെ 10ന് സിൻഡിക്കറ്റ് ഹാളിൽ നടക്കുന്ന യോഗത്തിൽ ഗവർണർ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് യോഗത്തിൽ പങ്കെടുക്കും. സർവകലാശാലകളുടെ പ്രവർത്തന റിപ്പോർട്ട് വൈസ്ചാൻസലർമാർ അവതരിപ്പിക്കും. ഗവർണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവരും പങ്കെടുക്കും.