തിരുവനന്തപുരം: സ്കൂളുകളിലെ ഓണപ്പരീക്ഷ ( പാദ വാർഷിക) ഓഗസ്റ്റ് 21 മുതൽ 30 വരെ നടത്തും. ഇന്നലെ ചേർന്ന ക്യുഐപി മീറ്റിംഗിലാണു പരീക്ഷാ തീയതി തീരുമാനിച്ചത്. എസ്സിഇആർടിയായിരിക്കും ചോദ്യ പേപ്പർ തയാറാക്കുന്നത്.
ചോദ്യപേപ്പർ തയാറാക്കുന്നതിനു മുന്നോടിയായി അധ്യാപകർക്ക് ചോദ്യങ്ങൾ ഓണ്‍ലൈനായി എസ്സിഇആർടിയിലേക്ക് അയച്ചുകൊടുക്കാം. ഇങ്ങനെ അയച്ചു നല്കുന്ന ചോദ്യങ്ങളിൽനിന്നു തെരഞ്ഞെടുത്തവ ചേർത്തായിരിക്കും എസ്സിഇആർടി ചോദ്യപേപ്പർ തയാറാക്കുക.
ചോദ്യപേപ്പർ തയാറാക്കുന്നതിനു മുന്നോടിയായി അധ്യാപകർക്ക് ഓഗസ്റ്റ് അഞ്ചിനു പരിശീലനം നല്‍കും. അധ്യാപക പുനർവിന്യാസം സംബന്ധിച്ചുള്ള മാനദണ്ഡം ഈ മാസം 31നുള്ളിൽ പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആവശ്യം ക്യുഐപി യോഗം അംഗീകരിച്ചു. പുനർവിന്യസിക്കപ്പെടുന്ന അധ്യാപകരെ ഉപയോഗിച്ച് ആർഎംഎസ്എ കൂടുതൽ ശക്തമാക്കും. സ്കൂളുകളിൽ മികച്ച ജൈവ വൈവിധ്യ പാർക്ക്, ലൈബ്രറികൾ എന്നിവയ്ക്കു സംസ്ഥാന തലത്തിൽ അവാർഡ് നൽകും.
ഡിപിഐ മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ അധ്യാപക സംഘടനാ ഭാരവാഹികളായ പി. ഹരിഗോവിന്ദൻ, കെ.സി. ഹരികൃഷ്ണൻ, ശ്രീകുമാർ, ടി. എസ് സലിം, എൻ.എം. സൈനുദീൻ, ജയിംസ് കുര്യൻ, എം.എ. ഏബ്രഹാം, അബ്ദുൾ അസീസ്, ഇന്ദുലാൽ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.