തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ താല്കാലിക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവായി. സർക്കാർ സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു.
എയ്ഡഡ് സ്കൂളുകളിലെ 30 ദിവസത്തിൽ കൂടുതലുള്ളതും എന്നാൽ, ഒരു അക്കാദമിക വർഷത്തിൽ കുറവുള്ളതുമായ താല്കാലിക ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനാണ് അനുമതി. ഇങ്ങനെ നിയമിതരാകുന്ന പ്രൈമറി സ്കൂൾ അധ്യാപകർക്കു പ്രതിദിനം 850 രൂപയും (പരമാവധി തുക 24,650 രൂപ), ഹൈസ്കൂൾ അസിസ്റ്റന്റിനു പ്രതിദിനം 975 രൂപയും (പരമാവധി തുക 29,200 രൂപ), പാർട് ടൈം ഹൈസ്കൂൾ ഭാഷാധ്യാപകർക്കു പ്രതിദിനം 675 രൂപയും (പ്രതിമാസം പരമാവധി തുക 18,900 രൂപ), പ്രൈമറി സ്കൂൾ പാർട് ടൈം ഭാഷാധ്യാപകർക്കു പ്രതിദിനം 650 രൂപയും വേതനമായി അനുവദിക്കും.