കൊച്ചി: ഇടുക്കി ജില്ലയിലെ അഞ്ച് പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന 178 അന്തേവാസികൾ 29ന് എറണാകുളത്തേക്ക് ഏകദിന പഠനയാത്രയും തുടർന്ന് മെട്രോ യാത്രയും നടത്തും. ഉച്ചയ്ക്ക് 12.03ന് ആലുവയിൽ നിന്ന് ആരംഭിക്കുന്ന മെട്രോ യാത്രയിൽ മന്ത്രി എ.കെ. ബാലനും ചേരും.