കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനു പോകുന്നവർക്കായുളള ക്യാന്പ് ഓഗസ്റ്റ് 12ന് നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിക്കും. ഉദ്ഘാടനം വൈകുന്നേരം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി ഡോ.കെ.ടി.ജലീൽ അധ്യക്ഷത വഹക്കും. രാഷ്ട്രീയ മത സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യ ഹജ്ജ് വിമാനം ഓഗസ്റ്റ് 13ന് രാവിലെ 6.45ന് മന്ത്രി ഡോ. കെ.ടി. ജലീൽ ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ ഹജ്ജ് വിമാനത്തിൽ 394 ഹാജിമാർ യാത്രയാകും. ക്യാന്പിനുളള ഒരുക്കങ്ങൾ പൂർത്തിയായി. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ എന്നിവർ ക്യാന്പിന് നേതൃത്വം നൽകും.