തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ നിർണായക ചർച്ച ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നഴ്സുമാരുടെ സംഘടനകളുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും ചർച്ച ഇന്നു നടക്കും. വൈകുന്നേരം നാലിനു മുഖ്യമന്ത്രിയുടെ കോണ്‍ഫറൻസ് ഹാളിലാണ് ചർച്ച നടക്കുന്നത്.
സുപ്രീംകോടതി നിർദേശിച്ചിരിക്കുന്ന ശമ്പള വ്യവസ്ഥ നടപ്പാക്കണമെന്നാണ് നഴ്സുമാരുടെ പ്രധാന ആവശ്യം. ഇന്നലെ ഹൈക്കോടതി നിയോഗിച്ച മീഡിയേഷൻ കമ്മിറ്റി മാനേജുമെന്റുമായും നഴ്സസ് അസോസിയേഷൻ ഭാരവാഹികളുമായും നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായില്ല. അതിനാൽ ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയ്ക്കു പ്രാധാന്യം ഏറിയിരിക്കയാണ്.