കൊച്ചി: കപ്പലിടിച്ച് ബോട്ടു തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ കപ്പലിൽനിന്നു പിടിച്ചെടുത്ത രേഖകൾ അന്വേഷണത്തിനായി തീരദേശ പോലീസിനു കൈമാറണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കപ്പലിൽനിന്നു മറൈൻ മർക്കന്റൈൽ വിഭാഗം പിടിച്ചെടുത്ത രേഖകൾ കേസന്വേഷണത്തിന് വിട്ടുകിട്ടാൻ പോലീസ് നൽകിയ ഹർജി അനുവദിച്ചാണു ഹൈക്കോടതിയുടെ നിർദേശം.