ഭരണങ്ങാനം: അൽഫോൻസാമ്മയെ ഭാരതത്തിനു പരിചയപ്പെടുത്തിയതു ദീപിക ദിനപത്രമാണെന്നും ഇത്തരം നല്ല കാര്യങ്ങൾക്കു ദീപിക വളരെ മുൻഗണന നൽകുന്നുണ്ടെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു ദീപിക ഒരുക്കിയ അക്ഷരവഴിയിൽ അൽഫോൻസാമ്മ - ഫോട്ടോ, പത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. അൽഫോൻസാമ്മയെക്കുറിച്ച് എണ്ണമറ്റ വാർത്തകളും ലേഖനങ്ങളുമാണു ദീപിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. മറ്റു വിഷയങ്ങൾക്കൊപ്പം ആത്മീയ കാര്യങ്ങളും പഠിച്ച് അവതരിപ്പിക്കുന്നതിൽ ദീപിക പുലർത്തുന്ന തന്മയത്വം ശ്ലാഘനീയമാണെന്നും ബിഷപ് പറഞ്ഞു.
തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായ മെത്രാൻ സാമുവൽ മാർ ഐറോനിയോസ്, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡിഎംഡി ഡോ.താർസീസ് ജോസഫ്, തീർഥാടന കേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പാറയ്ക്കൽ, ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പംകുറ്റി, അസി.വികാരി ഫാ. ജോൺസൺ പരിയ്യപ്പനാൽ, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ, ട്രഷറർ ടോമി തുരുത്തിക്കര, ദീപിക കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോൺസൺ ജോസഫ്, സർക്കുലേഷൻ ഏരിയാ മാനേജർ സജിമോൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.