കൊച്ചി: അമേരിക്കയിലെ ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന സൂര്യാ ഡാൻസ് സ്കൂളിലെ വിദ്യാർഥികൾ ബൈബിൾ ആസ്പദമാക്കി അവതരിപ്പിക്കുന്ന ഭരതനാട്യം 21ന് ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിലും 22നു ഗിരിനഗർ കമ്യൂണിറ്റി ഹാളിലും വൈകുന്നേരം 6.30 ന് നടക്കും. വചനം ബൈബിൾ മാർഗം എന്ന പേരിൽ പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും സംഭവങ്ങളാണ് ഭരതനാട്യ ശൈലിയിൽ അവതരിപ്പിക്കുന്നതെന്ന് സ്കൂളിന്റെ സ്ഥാപക ജിനോ വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പതി നൊന്നുകുട്ടികളുടെ സംഘമാണ് നൃത്തം അവതരിപ്പിക്കുക. ഐടി പ്രഫഷണലായിരുന്ന ജിനോ എട്ട് വർഷം മുന്പാണ് ചിക്കാഗോയിൽ ഡാൻസ് സ്കൂൾ ആരംഭിച്ചത്. പ്രവാസികളായ കുട്ടികളെ ഭരതനാട്യം അഭ്യസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചിക്കാഗോയിൽ ഗലിലി എന്ന പേരിൽ ബൈബിൾ കഥകൾ ആസ്പദമാക്കി ഭരതനാട്യം അവതരിപ്പിച്ചിട്ടുള്ള ഇവർ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി അവതരിപ്പിക്കുന്നത്.