കൊച്ചി: കേരളത്തിൽനിന്നുള്ള വേളാങ്കണ്ണി തീർഥാടകരുടെ ക്ഷേമത്തിനായി ഓൾ കേരള വേളാങ്കണ്ണി പിൽഗ്രിംസ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. തീർഥാടകരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾ ചുരുങ്ങിയ ചെലവിലും ചൂഷണരഹിതമായും നിർവഹിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഫാ. ഡൊമിനിക് പത്യാല പത്രസമ്മേളനത്തിൽ പറഞ്ഞു. തീർഥാടകർക്കു വേണ്ടി പേട്ടയിലുള്ള കരുണ കമ്യൂണിറ്റി ഹാളിൽ എല്ലാ വെള്ളിയാഴ്ചകളിലും മുന്നൊരുക്ക ധ്യാനം നടത്തും.
വേളാങ്കണ്ണി പള്ളിയുടെ പരിസരങ്ങളിൽ തീർഥാടകർക്കു നേരേയുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുന്നതിനും സംഘടന സഹായം നൽകും.
തീർഥാടകരുടെ സുരക്ഷിതത്വത്തിനും വാഹനങ്ങളുടെ പാർക്കിംഗിനും വേണ്ടി അവിടെയുള്ള ക്രമസമാധാന പരിപാലന സംവിധാനങ്ങളുമായി സഹകരിക്കുമെന്നും ഫാ. ഡൊമിനിക് പത്യാല പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.എസ്. ഓമനക്കുട്ടൻ, സെക്രട്ടറി ഫ്രാൻസിസ് തേനംപറന്പിൽ, ട്രഷറർ വി.വി. മൈക്കിൾ, ജിയ അഗസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.