തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള അലോട്ട്മെന്റ് ഇന്നു നടക്കും. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കാണ് ഇന്ന് അലോട്ട്മെന്റ് നടക്കുന്നത്. സ്വാശ്രയ കോളജുകളിലേക്കുള്ള ഓപ്ഷൻ സ്വീകരിക്കൽ ഓഗസ്റ്റ് എട്ടിന് ആരംഭിച്ച് 16 ന് അവസാനിക്കും. 18 ന് അലോട്ട്മെന്റ് നടത്തും.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ, എൻആർഐ സീറ്റുകളിലേയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുള്ള വിജ്ഞാപനം 23 ന് ഇറക്കും. 24 മുതൽ ഓഗസ്റ്റ് രണ്ടുവരെ സർട്ടിഫിക്കറ്റ് സമർപ്പിക്കാം. മൂന്നുമുതൽ ആറുവരെ സൂക്ഷ്മപരിശോധന നടക്കും. എട്ടിനു താത്കാലിക പട്ടിക പ്രസിദ്ധീകരിക്കും.