കൊച്ചി: സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സാമൂഹ്യപ്രവർത്തനരംഗത്തെ മികവിനുള്ള സർവോദയം കുര്യൻ അവാർഡ്-2017 അധ്വാനവിഹിത ജീവകാരുണ്യ പ്രവർത്തന ഫണ്ട് എന്ന സംഘടനയ്ക്കു സമ്മാനിച്ചു.
കായംകുളത്തുള്ള ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയാണ് അധ്വാനവിഹിത ജീവകാരുണ്യ പ്രവർത്തന ഫണ്ട്. ഞാറയ്ക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന സർവോദയം കുര്യന്റെ 18-ാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ അവാർഡ് കൈമാറി. 10,001 രൂപയും മെമന്േറായും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാന്പിള്ളി അധ്യക്ഷത വഹിച്ചു.