കൊച്ചി: ഹജജ് തീർഥാടകർക്കായി എച്ച്ഡിഎഫ്സി ബാങ്ക് സൗദി റിയാൽ കറൻസി വിനിമയത്തിന് ഫോറെക്സ് പ്ലസ് കാർഡ് അവതരിപ്പിച്ചു. 200 രൂപയാണ് കാർഡിന്റെ സാധാരണ ഫീസ്. എന്നാൽ നിലവിൽ കേരളത്തിലെ 170 ശാഖകളിൽ നിന്ന് സെപ്റ്റംബർ 15 വരെ സൗജന്യമായി ഈ കാർഡുകൾ ലഭിക്കും.
കേരളത്തിലെ ആദ്യ കാർഡ് വിതരണം കൊച്ചിയിൽ നടന്ന ചടങ്ങിൽ ഈ വർഷം ഹജ്ജിന് പോവുന്ന ഇർഫാർ അഹമ്മദിന് നൽകി എച്ച്ഡിഎഫ്സി കേരള സോണൽ ഹെഡ് ശ്രീകുമാരൻ നായർ നിർവഹിച്ചു. തീർഥാടകരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് തങ്ങൾ ഇത്തരത്തിലൊരു കാർഡ് പുറത്തിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തീർഥാടകർക്ക് സൗദിയിൽ ഷോപ്പിംഗിനും മറ്റ് ഇടപാടുകൾക്കും റിയാൽ കറൻസിയുടെ ഈ പ്രത്യേക കാർഡ് ഉപയോഗിക്കാം. സൗദിയിലെ എല്ലാ വിസ എടിഎമ്മുകളിൽ നിന്നും ഈ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.