തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖരായ ചില ബിജെപി നേതാക്കൾക്കെതിരേ ഉയർന്ന മെഡിക്കൽ കോളജ് കോഴ ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കുന്നതിനും കൂടുതൽ എംബിബിഎസ് സീറ്റുകൾ തരപ്പെടുത്തിക്കൊടുക്കുന്നതിനും ബിജെപി നേതാക്കൾക്കു കോടികൾ നൽകി എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതുസംബന്ധിച്ചു ബിജെപി തന്നെയാണ് ഉൾപ്പാർട്ടി അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ബിജെപിയുടെ യഥാർഥ മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.