മറയൂർ: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ കാന്തല്ലൂർ മേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കാന്തല്ലൂർ പെരടിപള്ളം പൂഴിക്കുന്നേൽ ബെന്നി (38) യ്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബേബിയുടെ സംസ്കാര ചടങ്ങ് കഴിഞ്ഞ് പെരടിപള്ളം ഭാഗത്തുകൂടി സുഹൃത്തുക്കളുമൊത്ത് നടന്നു പോകുന്പോൾ കാട്ടാന മുന്നി ലെത്തി. രക്ഷപ്പെടാൻ കുഴിയിലേക്ക് ചാടിയപ്പോണ് ബെന്നിക്ക് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ ബെന്നിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.