തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് ഇന്നു രാവിലെ ആറിനു പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് എട്ടു മണിക്കൂർ വൈകി ഉച്ചകഴിഞ്ഞു രണ്ടിനു മാത്രമേ പുറപ്പെടുകയുള്ളുവെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. ധൻബാദിൽ നിന്ന് ആലപ്പുഴയ്ക്കുള്ള ട്രെയിൻ വൈകി ഓടുന്നതിനാലാണിത്.