തിരുവനന്തപുരം: ദിബ്രുഗഡ് - കന്യാകുമാരി - ദിബ്രുഗഡ് വിവേക് പ്രതിവാര എക്സ്പ്രസ് ട്രെയിനിൽ ഒരു ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് നീക്കം ചെയ്യുകയും ഒരു ത്രീ ടയർ കോച്ച് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇത് പ്രകാരം ഈ ട്രെയിനുകളിൽ ഒരു എ.സി. ടു ടയർ, മൂന്ന് എ.സി. ത്രീ ടയർ, 11 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കന്‍ഡ് ക്ലാസ്, ഒരു പാൻട്രി കാർ, രണ്ടു ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിങ്ങനെയാവും കോച്ചുകളുടെ ഘടന. ദിബ്രുഗഡിൽ നിന്ന് ഈ മാസം 22 നും, കന്യാകുമാരിയിൽ നിന്ന് ഈ മാസം 27 നും പുറപ്പെടുന്ന വിവേക് പ്രതിവാര എക്സ്പ്രസ് ട്രെയിനുകളിൽ പുതുക്കിയ കോച്ച് ഘടനയാവും ഉണ്ടാവുക.