കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെ ആവശ്യമെങ്കിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തുമെന്നു പോലീസ്. റിമയ്ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉന്നത പോലീസ് അധികാരികളുടെ നിർദേശം ലഭിച്ചാൽ ഉടൻ നടപടികളിലേക്കു കടക്കുമെന്നും ബിനാനിപുരം എസ്ഐ സെപ്റ്റോ ജോണ് പറഞ്ഞു.ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ റിമയ്ക്കെതിരേ മുപ്പത്തടം സ്വദേശി അബ്ദുൾ സയനിയാണ് പരാതി നൽകിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ അറസ്റ്റുണ്ടായശേഷം ഇരയായ നടിയുടെ പ്രതികരണം പുറത്തുവന്നിരുന്നു. നടിയുടെ ചിത്രവും പേരുമടക്കം വച്ചു പുറത്തുവന്ന കുറിപ്പ് റിമ അതേപടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിനു നടൻ അജു വർഗീസിനെ കളമശേരി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോണ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.