കൊച്ചി: കേരളത്തിലെ നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും പെൻഷൻ കുടിശികയും ഓണത്തിന് മുന്പ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോണ്ഗ്രസ്(കെകഐൻടിസി) സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നോട്ടു നിരോധനവും ജിഎസ്ടിയും മൂലം നിർമാണ മേഖല പ്രതിസന്ധിയിലാണ്. ചെറിയ ക്വാറികളുടെ കാര്യത്തിലുള്ള സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കപ്പിത്താൻപറന്പിൽ പറഞ്ഞു.
കെ.പി. എൽസേബിയൂസ് മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ കെ.പി. തന്പി കണ്ണാടൻ അധ്യക്ഷത വഹിച്ചു. മിനി മോഹൻ, എൻ.എൽ. മൈക്കിൾ, പി.വി. അച്ചാമ്മ, ടിവി കുഞ്ഞിരാമൻ, കെ.ഡി. ഫെലിക്സ്, സലോമി ജോസഫ്, ജോണ്സണ് പുന്നമൂട്ടിൽ, ടി.പി. ചന്ദ്രൻ, എ. രാഘവൻ, പി.സി. തോമസ്, എൻ. വേണുഗോപാലൻ, ജോർജ് പൂച്ചാലിൽ, ഇട്ടപ്പുറം കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.