തൃശൂർ: നടൻ ദിലീപിന് അയയ്ക്കാൻ പൾസർ സുനിയുടെ നിർദേശപ്രകാരം കത്തെഴുതിക്കൊടുത്ത സഹതടവുകാരൻ വിപിൻലാലിനെ വിയ്യൂർ സെൻട്രൽ ജയിലിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ദിലീപിന് അയച്ച കത്തെഴുതി നല്കിയതു വിപിൻലാൽ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തൊഴിൽതട്ടിപ്പുകേസിൽ പ്രതിയാണ് വിപിൻലാൽ. പെരുമ്പാവൂർ സിഐ ബിജു കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയിലിലെത്തി വിപിൻലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ പതിനൊന്നോടെ ജയിലിലെത്തിയ സിഐയും സംഘവും നടപടിക്രമങ്ങൾ പൂർത്തിയാക്കി പതിനഞ്ചു മിനിറ്റിനകം മടങ്ങി. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു പോലീസ് മറുപടി നൽകിയില്ല.