കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എറണാകുളം തമ്മനം സ്വദേശി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീടു പരിഗണിക്കും.കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തടങ്കലിൽ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മണികണ്ഠൻ ഹർജി നൽകിയത്. ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. സംഭവത്തിന്റെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുന്ന പുതിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഹർജി മാറ്റിയത്.