കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗുഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സഹോദരൻ അനൂപ് ആലുവ സബ് ജയിലിലെത്തി സന്ദർശിച്ചു. അനൂപിനൊപ്പം ബന്ധുക്കളായ വെങ്കിട്ട സുനിൽ, സുരാജ് എന്നിവരും ദിലീപിനെ കാണാനെത്തി. രാവിലെ പതിനൊന്നരയോടെ ജയിലിലെത്തിയ മൂവരും 15 മിനിറ്റോളം ദിലീപുമായി സംസാരിച്ചു.
ദിലീപിനെതിരേ ചിലർ ഗൂഢാലോചന നടത്തി കേസിൽ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും കഴിഞ്ഞ ദിവസം അനൂപ് പ്രതികരിച്ചിരുന്നു. കേസിൽ കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവുമെന്നും ദിലീപ് തെറ്റുകാരനല്ലെന്നു തെളിഞ്ഞു പുറത്തിറങ്ങി കഴിയുന്പോൾ തങ്ങൾ പണി തുടങ്ങുമെന്നുമായിരുന്നു അനൂപ് പറഞ്ഞത്.