രാജാക്കാട്: കുടുംബകലഹത്തെത്തുടർന്ന് നാടൻ തോക്കുപയോഗിച്ചു മകനു വെടിയേറ്റ കേസിൽ പിതാവ് സൂര്യനെല്ലി വടക്കുംചേരിയിൽ അച്ചൻകുഞ്ഞി (55)നെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
വയറിൽ വെടിയുണ്ടകളേറ്റ മകൻ ബിനു(29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവംനടന്ന വീട്ടിൽ കോട്ടയത്തുനിന്നുള്ള ഫോറൻസിക് സംഘം ഇന്നലെ പരിശോധന നടത്തി. ലൈസൻസില്ലാത്ത നാടൻ തോക്കും മറ്റു തെളിവുകളും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു സാന്പിളുകൾ ശേഖരിച്ചു.