കൊച്ചി: സമൂഹത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴികളിലേക്കു നയിക്കാൻ ക്രിസ്തുവിന്റെ ആദർശങ്ങളെ ജീവിതശൈലിയാക്കി മാറ്റുന്ന നേതൃനിരയെ രൂപപ്പെടുത്തണമെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കെസിഎസ്എലിന്റെ വിവിധ രൂപതകളിലെ വിദ്യാർഥി ഭാരവാഹികൾക്കായി രണ്ടു ദിവസത്തെ നേതൃപരിശീലനക്യാന്പ് മാങ്ങാനം അപ്പസ്തോലിക് സ്പിരിച്ച്വാലിറ്റി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെസിഎസ്എൽ സംസ്ഥാന ജനറൽ ഡയറക്ടർ ഫാ. തോംസണ് പഴയചിറപീടികയിൽ, ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. മാത്യു വാരുവേലിൽ, അസിസ്റ്റന്റ് ഡയറക്ടർ ലൈജു കണിച്ചേരിയിൽ, സംസ്ഥാന ജനറൽ ട്രഷറർ മനോജ് ചാക്കോ, ജനറൽ ഓർഗനൈസർ സിറിയക് നരിതൂക്കിൽ എന്നിവർ പ്രസംഗിച്ചു.
സമാപനചടങ്ങിൽ സംസ്ഥാനപ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ഷൈരാജ് വർഗീസ്, സ്റ്റുഡന്റ്സ് ചെയർമാൻ ജോസി ജോസഫ് എന്നിവർ പ്രസംഗിച്ചു. സിജോ പി. ജേക്കബ് ക്ലാസുകൾ നയിച്ചു.