കൊച്ചി: വിശ്വാസപരിശീലനരംഗത്തെ നിസ്തുലസേവനങ്ങൾക്കു കെസിബിസി ഏർപ്പെടുത്തിയ 2017-ലെ മതാധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പാലാ രൂപതയിലെ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോനപള്ളി ഇടവകാംഗം പി.എം. അഗസ്റ്റിൻ, കണ്ണൂർ രൂപതയിലെ പഴയങ്ങാടി സേക്രഡ് ഹാർട്ട് പള്ളി ഇടവകാംഗം ടി. മേരി, മാവേലിക്കര രൂപതയിലെ പോരുവഴി സെന്റ് ജോർജ് മലങ്കര പള്ളി ഇടവകാംഗം വൈ. സാമുവൽ എന്നിവർക്കാണു പുരസ്കാരം.
മതബോധനരംഗത്ത് സജീവമായിരുന്ന ഫാ. മാത്യു നടയ്ക്കലിന്റെ ജൻമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടയ്ക്കൽ കുടുംബാംഗങ്ങളും കെസിബിസിയും സംയുക്തമായി ഏർപ്പെടുത്തിയതാണ് അവാർഡുകൾ.
ഓഗസ്റ്റ് 26നു രാവിലെ പത്തിനു മാവേലിക്കര സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടക്കുന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്റ് ആർച്ചുബിഷപ് ഡോ. സൂസപാക്യം പുരസ്കാരങ്ങൾ സമർപ്പിക്കും. മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള മതാധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കും.