മങ്കൊന്പ്: വിശുദ്ധ ചാവറ കുര്യാ ക്കസ് ഏലിയാസച്ചന്റെ കൈനകരിയിലെ ജന്മഗൃഹത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പുനർനിർമിച്ച ജന്മഗൃഹത്തിന്റെയും പുതുതായി നിർമിച്ച നിത്യാരാധനാ ചാപ്പലിന്റെയും ആശീർവാദം സിഎംഐ സഭ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടി നിർവഹിച്ചു.
ഇതോടനുബന്ധിച്ച് സിഎം ഐ ജനറൽ കൗണ്‍സിലർ ഫാ. സാജു ചക്കാലയ്ക്കൽ ചാവറ വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ കൈനകരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ചെറിയാൻ കാരിക്കൊന്പിൽ, സിഎംസി മുൻ മദർ ജനറൽ സിസ്റ്റർ സാങ്റ്റയ്ക്കു നൽകി ചാവറ ഭവനുമായി ബന്ധപ്പെട്ട ബ്രോഷറിന്റെ ഉദ്ഘാടനവും നിർവഹിച്ചു. നിരവധി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.