തിരുവനന്തപുരം : മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് 20നു പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിൽ സർക്കാർ മെഡിക്കൽ / ഡെന്റൽ കോളജുകളിലേക്ക് ഓപ്ഷൻ സമർപ്പിക്കാം. മെഡിക്കൽ/അനുബന്ധ കോഴ്സുകളുടെ രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട, എൻആർഐ ക്വോട്ട എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും.
സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ടാ സീറ്റുകളിലേക്കും എൻആർഐ ക്വോട്ടാ സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രസ്തുത കാറ്റഗറിയിൽപ്പെടുന്നു എന്നു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അവ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം.
സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ അലോട്ട്മെന്റ് ഷെഡ്യൂൾ : 23ന് വിദ്യാർഥികളിൽ നിന്നും ന്യൂനപക്ഷ ക്വോട്ടയുടെയും എൻആർഐ ക്വോട്ടയുടെയും സർട്ടിഫിക്കറ്റുകൾ/രേഖകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. 24 മുതൽ ഓഗസ്റ്റ് രണ്ടുവരെ ഈ രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഓഗസ്റ്റ് മൂന്നു മുതൽ ആറുവരെ വിദ്യാർഥികൾ സമർപ്പിച്ച രേഖകളുടെ സൂക്ഷ്മ പരിശോധന.
ന്യൂനപക്ഷ/എൻആർഐ േേക്വാട്ടാ അപേക്ഷകരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരണവും ലിസ്റ്റ് സംബന്ധിച്ച പരാതികൾ ക്ഷണിക്കലും ആറിന്. സ്വാശ്രയ മെഡിക്കൽ/ഡന്റൽ കോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിനു പുറപ്പെടുവിക്കുകയും ഓണ്‍ലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം സജ്ജമാക്കുകയും ചെയ്യും.
10ന് ന്യൂനപക്ഷ/എൻആർഐ ക്വോട്ടാ അപേക്ഷകരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കും. 16ന് ഓണ്‍ലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം അവസാനിക്കും. 18ന് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 19 മുതൽ 24 വരെ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ കോഴ്സ്/കോളജിൽ പ്രവേശനം നേടണം.