തിരുവനന്തപുരം: പോളിടെക്നിക് പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും അന്തിമ റാങ്ക് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും. www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഒന്നാമത്തെ ഓപ്ഷന് അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രവേശനം കിട്ടിയ സ്ഥാപനങ്ങളില്‍ ലഭിച്ച ബ്രാഞ്ചില്‍ പ്രവേശനം നേടണം. ഇല്ലെങ്കില്‍ പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്താകും. ബ്രാഞ്ചു മാറ്റമോ സ്ഥാപന മാറ്റമോ ലഭ്യമാകില്ല. 18ന് രാവിലെ 10 മുതല്‍ 21നു വൈകുന്നേരം അഞ്ച് വരെ പ്രവേശനം നേടാം.
ഒന്നാമത്തെ ഓപ്ഷന് ലഭ്യമായില്ല എന്നാല്‍ കിട്ടിയ ഓപ്ഷന് (ബ്രാഞ്ചും സ്ഥാപനവും) തൃപ്തികരമാണെങ്കില്‍ അവര്‍ക്കും പ്രവേശനം കിട്ടിയ സ്ഥാപനത്തിലും ബ്രാഞ്ചിലും അഡ്മിഷനെടുക്കാം. ഈ വിഭാഗക്കാര്‍ക്കും ബ്രാഞ്ചു മാറ്റത്തിനോ സ്ഥാപനമാറ്റത്തിനോ അര്‍ഹതയില്ല. പ്രവേശനം നേടിക്കഴിഞ്ഞാല്‍ അവരുടെ മറ്റ് ഓപ്ഷനുകല്‍ റദ്ദാകും.
ഇപ്പോള്‍ കിട്ടിയ അലോട്ട്മെന്റില്‍ തൃപ്തരല്ല, ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം മതിയെങ്കില്‍ അവര്‍ക്ക് ഏറ്റവും അടുത്ത സര്‍ക്കാര്‍/ എയിഡഡ് പോളിടെക്നിക്കുകളില്‍ പോയി ഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്മെന്റ് കിട്ടുന്ന മുറയ്ക്ക് അഡ്മിഷന് നേടാം. ഇപ്പോള്‍ കിട്ടിയ ഓപ്ഷന് നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷനുകള്‍ക്ക് ശ്രമിക്കണമെങ്കില്‍ ഏതെങ്കിലും അടുത്ത ഗവണ്മെന്റ് /എയിഡഡ് പോളിടെക്നിക്കുകളില്‍ പോയി ടി.സി. ഒഴികെയുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും (അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പകര്‍പ്പുകളുടെ ഒറിജിനല്‍) സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് പ്രവേശനം ലഭിക്കുന്ന മുറയ്ക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ അഡ്മിഷന് ലഭിച്ച സ്ഥാപനങ്ങളില്‍ പോയി ടി.സി, രജിസ്ട്രേഷന് സ്ലിപ്, എന്നിവ സഹിതം മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടാം. സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശന കാര്‍ഡ് എന്നിവ കാണിച്ച് രജിസ്റ്റര്‍ ചെയ്ത കോളജില്‍ നിന്നു വാങ്ങി പ്രവേശനം നേടിയ കോളജില്‍ ഏല്‍പ്പിക്കണം.
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അടുത്ത അലോട്ട്മെന്റുംകളില് ഉയര്‍ന്ന ഓപ്ഷനുകള്‍ ലഭ്യമായാല്‍ പ്രവേശനം നേടാം. അടുത്ത അലോട്ട്മെന്റുകളില്‍ രജിസ്ട്രേഷന് തുടര്‍ന്നും നിലനിര്‍ത്തി ഇഷ്ടപ്പെട്ട ഓപ്ഷന് കിട്ടുന്നതുവരെ തുടരാം. അന്തിമ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട എല്ലാവരും കിട്ടിയ സ്ഥാപനത്തില്‍ ലഭിച്ച ബ്രാഞ്ചില്‍ പ്രവേശനം നേടണം.