കൊച്ചി: സ്വാശ്രയ സ്ഥാപനമായ പുഷ്പഗിരി ഡെന്റൽ കോളജിലെ ബിഡിഎസ് ഫീസ് 3.29 ലക്ഷം രൂപയായിരിക്കുമെന്ന് ഓപ്ഷനിൽ പ്രത്യേകം വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഫീസ് നിർണയ സമിതി സ്വാശ്രയ ഡെന്റൽ കോളജുകളിലേക്ക് 2.90 ലക്ഷം രൂപയാണ് താല്കാലിക ഫീസായി നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ പുഷ്പഗിരി ഡെന്റൽ കോളജിന് 2015 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ 3.63 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന് 2015 ൽ മാനേജ്മെന്റ് സർക്കാരുമായി കരാറുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ പുഷ്പഗിരി ഡെന്റൽ കോളജിന് 2015 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ 3.63 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്ന് 2015 ൽ മാനേജ്മെന്റ് സർക്കാരുമായി കരാറുണ്ടാക്കിയിട്ടുണ്ട്.