തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം. മുപ്പതിൽപരം കംപ്യൂട്ടറുകൾ വൈറസ് ആക്രമണത്തിൽ തകരാറിലായി. സൈബർ ആക്രമണം നേരിട്ട കംപ്യൂട്ടറുകളുടെ തകരാർ സൈബർ സെല്ലും സൈബർ ഡോമും ചേർന്ന് പരിഹരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് മിനിസ്റ്റീരിയൽ വിഭാഗത്തിലെ കംപ്യൂട്ടറുകളിൽ സൈബർ ആക്രമണം നടന്നത്. വാനാക്രൈ അല്ലെന്ന് സൈബർ ഡോം സ്ഥിരീകരിച്ചു. പെറ്റീഷൻ ഫയൽ പരിശോധിച്ചപ്പോൾ ലഭിച്ച ഇ-മെയിൽ ഓപ്പണ്‍ ചെയ്തപ്പോഴാണ് സൈബർ ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കംപ്യൂട്ടർ ഓണാകുമ്പോൾ എംഎസ്എസ്ഇസിഎസ്ബിസി എന്നു തെളിഞ്ഞു വന്നശേഷം കംപ്യൂട്ടറുകൾ ഓഫാകുകയായിരുന്നു.
ആക്രമണം ഉണ്ടായ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് ഏബ്രഹാം സൈബർ ഡോമിനും സൈബർ സെല്ലിനും തകരാർ പരിഹരിക്കാൻ നിർദേശം നൽകുകയായിരുന്നു.
ആക്രമണം ഉണ്ടായ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് ഏബ്രഹാം സൈബർ ഡോമിനും സൈബർ സെല്ലിനും തകരാർ പരിഹരിക്കാൻ നിർദേശം നൽകുകയായിരുന്നു.