തിരുവനന്തപുരം: പനി ബാധിച്ചു ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. ഇന്നലെ ഒരു മരണം മാത്രമാണു റിപ്പോർട്ടു ചെയ്തത്. ഇടുക്കി ഇളംദേശം സ്വദേശി ഗോപാലൻ (42) എലിപ്പനി മൂലം മരിച്ചു. ഇന്നലെ 26,198 പേർ പനി പിടിപെട്ടു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 135 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയുമ്പോൾ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ഡെങ്കിയിൽ തിരുവനന്തപുരം ജില്ല തന്നെയാണു മുന്നിൽ- 59 പേർക്ക് അവിടെ ഡെങ്കി പിടിപെട്ടു. കൊല്ലം -25, പത്തനംതിട്ട -മൂന്ന്, കോഴിക്കോട് -ആറ്, ആലപ്പുഴ- ഏഴ്, തൃശൂർ- 15, മലപ്പുറം -എട്ട്, വയനാട്- മൂന്ന്, കണ്ണൂർ- രണ്ട്, കാസർഗോഡ് -ഏഴ് ഇങ്ങനെയാണു ജില്ല തിരിച്ചുള്ള ഡെങ്കി ബാധിതരുടെ കണക്ക്. ഒൻപതു പേർക്ക് ഇന്നലെ എലിപ്പനി പിടിപെട്ടതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.