കോട്ടയം: മദ്യനയത്തിൽ വരുത്തുന്ന ഉദാരവത്കരണ സമീപനം സമൂഹനന്മയ്ക്കു ഭൂഷണമല്ലെന്നു ക്നാനായ കത്തോലിക്കാ കോൺഗ്രസ്. മദ്യംമൂലമുണ്ടാകുന്ന സാമൂഹ്യ തിന്മകളും കുടുംബശിഥിലീകരണവും തിരിച്ചറിഞ്ഞ് മദ്യം വ്യാപകമാക്കുന്നതിൽനിന്നു പിന്മാറണം.
വീടുകളിൽ മദ്യം വിളന്പുവാൻ അനുവദിക്കരുത്. ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന കെസിസി വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിച്ചു. ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈജി ഓട്ടപ്പള്ളിൽ, വൈസ് പ്രസിഡന്റ് തൂഫാൻ തോമസ്, ജോയിന്റ് സെക്രട്ടറി ജേക്കബ് വാണിയംപുരയിടത്തിൽ, ട്രഷറർ സാബു മുണ്ടകപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.