കോട്ടയം: കാലവർഷക്കെടുതികളുടെയും വ്യാപകമായി പടർന്നുപിടിച്ചിരിക്കുന്ന പകർച്ചപ്പനിയുടെയും പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ നാളെ തിരുവനന്തപുരത്തു നടത്താൻ നിശ്ചയിച്ചിരുന്ന സെക്രട്ടറിയേറ്റ് ധർണ മാറ്റിവച്ചതായി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി അറിയിച്ചു. ധർണയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.