കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ഫീസ് കുറച്ചില്ലെങ്കിൽ അഡ്മിഷൻ നടത്താൻ അനുവദിക്കില്ലെന്നു കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്വാശ്രയ മാനേജ്മെന്റ് കോളജുകളിൽ ഒരു കുട്ടിക്കു പഠിക്കാൻ വരുന്ന ചെലവുകൾ എത്രയാകുമെന്നു കെഎസ് യു ഓഡിറ്റിംഗ് നടത്തി സർക്കാരിനെ ബോധ്യപ്പെടുത്തും. ഫീസ് വർധിപ്പിച്ച വിഷയം കോടതിയിൽ എത്തുകയാണെങ്കിൽ കെഎസ് യു കക്ഷി ചേരും. ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതടക്കമുള്ള പ്രതിഷേധം ആദ്യഘട്ടത്തിൽ നടത്തും. അടുത്തമാസം മൂന്നിന് ആരോഗ്യ മന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തുമെന്നും അഭിജിത്ത് പറഞ്ഞു.