കൊച്ചി: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ബിജെപി നേതാവ് നോബിൾ മാത്യു നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസിൽ അന്വേഷണസംഘം ഉടൻ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നു സർക്കാർ വിശദീകരിച്ച സാഹചര്യത്തിലാണു ഹർജി തള്ളിയത്.
ഹർജിക്കാരന് അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ അന്തിമ റിപ്പോർട്ട് കീഴ്ക്കോടതിയിൽ സമർപ്പിക്കുന്പോൾ അവിടെ സമീപിക്കാമെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ ഹർജിക്കാരന്റെ വാദം പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.