കൊച്ചി: യൂണിഫോം ധരിക്കാതെ സ്റ്റേഷൻ പരിധി ലംഘിച്ച് സ്വകാര്യ വാഹനത്തിലെത്തി നിരപരാധിയെ മർദിച്ച് കസ്റ്റഡിയിലെടുത്ത എസ്ഐക്കും പോലീസുകാർക്കുമെതിരേ കെസെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
അരൂർ എസ്ഐ ടി.എസ്. റെനീഷിനും അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നല്കിയിരിക്കുന്നത്. കൂടാതെ വകുപ്പുതല നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. ഒരു മാസത്തിനകം സ്വീകരിച്ച നടപടികൾ കമ്മീഷനെ രേഖാമൂലം അറിയിക്കണം.