തിരുവനന്തപുരം: കർണാടകത്തിലെ നഴ്സിംഗ് കോളജുകളുടെ അംഗീകാരം നഷ്ടപ്പെട്ട പ്രശ്നം ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
നഴ്സിംഗ് കൗണ്‍സിൽ അംഗീകാരമില്ലെങ്കിൽ അവർക്ക് കർണാടകത്തിന് പുറത്ത് പ്രാക്ടീസ് ചെയ്യാൻ കഴിയില്ല. ഈ സാഹചര്യം വിദ്യാർഥികളെയും കുടുംബങ്ങളെയും വലിയ ആശങ്കയിലാക്കിയിരിക്കയാണ്.
നഴ്സിംഗ് കൗണ്‍സിൽ അംഗീകാരമില്ലെങ്കിൽ അവർക്ക് കർണാടകത്തിന് പുറത്ത് പ്രാക്ടീസ് ചെയ്യാൻ കഴിയില്ല. ഈ സാഹചര്യം വിദ്യാർഥികളെയും കുടുംബങ്ങളെയും വലിയ ആശങ്കയിലാക്കിയിരിക്കയാണ്.