തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനത്തിൽ സംസ്ഥാനത്ത് 2073 സ്കൂളുകളിലയുള്ള 2,87,598 മെറിറ്റ് സീറ്റുകളിൽ 2,86,793 സീറ്റുകളിൽ അലോട്ട്മെന്റ് നടന്നു. ബാക്കിയുള്ള 805 സീറ്റുകളിൽ സപ്ലിമെന്ററി അലോട്ടുമെന്റുകളിൽ നടത്തി നികത്തും.
4,96,347 അപേക്ഷകളാണ് ഇക്കുറി പ്ലസ് വണ്‍ പ്രവേശനത്തിനായി ലഭിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ജൂലൈ ആറിനു സമർപ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ഒന്നും ലഭിച്ചിട്ടില്ലാത്തവർക്കും നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.
ജൂണിൽ തന്നെ ക്ലാസുകൾ ആരംഭിച്ചില്ലെങ്കിൽ ഈ വർഷം 180 ദിവസംപോലും അധ്യയന ദിവസം ലഭിക്കില്ലെന്നതിനാലാണ് ഇന്നു തന്നെ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ അറിയിച്ചു.