ചാലക്കുടി: എനർജി കണ്‍സർവേഷൻ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉൗർജ സംരക്ഷണ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവർക്കു നൽകുന്ന പ്രഫ. പി.കെ. അബ്ദുൽ ലത്തീഫ് സ്മാരക സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോഴിക്കോട് സ്വദേശി എം.എ. ജോണ്സണ്, തിരുവനന്തപുരം വൈദ്യുതിഭവൻ ജീവനക്കാരൻ സി.ഡി. ഫ്രാൻസിസ്, ചാലക്കുടി സ്വദേശി എം.എം. സെയ്ത് മുഹമ്മദ് എന്നിവർക്കാണ് അവാർഡുകൾ. 5000 രൂപ വീതമാണ് അവാർഡ്.
പി.കെ. അബ്ദുൽ ലത്തീഫ് സ്മൃതിസംഗമവും അവാർഡ് സമർപ്പണവും ജൂലൈ രണ്ടിനു രാവിലെ 10നു ചാലക്കുടി അവാർഡ്ഭവനിൽ നടക്കും. വലിയ കെട്ടിടങ്ങളിലെ ഉൗർജ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ നടത്തും. എനർജി മാനേജ്മെന്റ് സെന്റർ സ്ഥാപക ഡയറക്ടർ പ്രഫ. വി.കെ. ദാമോദരൻ സെമിനാർ നയിക്കും.
സമ്മേളനം ബി.ഡി. ദേവസി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇസിഎസ്, അവാർഡ് ഭവൻ എന്നിവയുടെ സംയുക്ത സംരംഭമായ സോളാർ സർവീസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഉഷ പരമേശ്വരൻ നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് ബി.ഡി. ശ്രീദേവി അധ്യക്ഷത വഹിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സോമൻ, ഇസിഎസ് തൃശൂർ ചാപ്റ്റർ ചെയർമാൻ പി.ഐ. വർഗീസ് എന്നിവർ അറിയിച്ചു.