കോട്ടയം: മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിൽ 24 വർഷത്തെ പ്രവർത്തന പരിചയമുള്ള സിഎംഐ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദർശന അക്കാഡമി ഈ വർഷത്തെ നീറ്റ് എൻട്രൻസ് പരീക്ഷയിൽ കാറ്റഗറിയിൽ 25, 60, 175 റാങ്കുകൾ അജിത് കുമാർ, സാന്ദ്ര സോമനാഥ്, ജിഷ രാജ് എന്നിവർക്കു ലഭിച്ചു.
കേരളത്തിലെ മികച്ച എൻട്രൻസ് കോച്ചിംഗ് സെന്ററായ ദർശന അക്കാഡമി 350-ൽ അധികം വിദ്യാർഥികളെ എംബിബിഎസ്/ബിഡിഎസ് അഡ്മിഷന് അർഹരാക്കി. ജിപ്മർ പരീക്ഷയിൽ 44-ാം റാങ്ക് നേടിയ ജിഷ രാജ്, എയിംസ് പരീക്ഷയിൽ 77-ാം റാങ്കും, അജിത് കുമാർ 99.69 ശതമാനവും നേടി റാങ്ക് പട്ടികയിൽ മുൻനിരയിലുമെത്തി. കുസാറ്റ് എൻട്രൻസ് പരീക്ഷയിൽ 3, 9, 12, 20 റാങ്കുകളും കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ ദർശന അക്കാഡമിയിൽനിന്നും പരീക്ഷയെഴുതിയ 600 കുട്ടികളിൽനിന്ന് 56 പേർ അഞ്ഞൂറിനുമേൽ സ്കോർ നേടി. ജെഇഇ മെയിൻ പരീക്ഷയിൽ 272 കുട്ടികൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടി. 31 കുട്ടികൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ വിജയിച്ചു എന്നുള്ളതും ദർശനയുടെ മികവു കൂട്ടുന്നു.
2018 ലെ മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്കുള്ള ഒരു വർഷത്തെ റിപ്പീറ്റേഴ്സ് ബാച്ചുകൾ ജൂലൈ രണ്ടിന് കോട്ടയത്തും ജൂലൈ മൂന്നിന് തിരുവല്ല സെന്ററിലും ആരംഭിക്കും. രാജസ്ഥാൻ കോട്ടായിലെ ബൻസൽ ക്ലാസുമായി സഹകരിച്ചു നടത്തപ്പെടുന്ന ഐഐടി, നീറ്റ്, എയിംസ് ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു. സമർഥരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ കുട്ടികൾക്ക് റിപ്പീറ്റേഴ്സ് ബാച്ചിൽ 10 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നൽകുന്നു. 2018-ലെ അഖിലേന്ത്യ നീറ്റ്, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥികൾക്ക് ഒരുകോടി രൂപയാണ് പാരിതോഷികമായി നൽകുന്നത്.
പത്താംക്ലാസിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് 2019-ലെ ഐഐടി, നീറ്റ്, എയിംസ് എൻട്രൻസ് പരീക്ഷകൾക്കുള്ള ട്യൂഷൻ പ്ലസ് എൻട്രൻസ് ബാച്ചുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. രജിസ്ട്രേഷന് ദർശനയുടെ കോട്ടയം, തിരുവല്ല, ചേർത്തല, കട്ടപ്പന, കുട്ടിക്കാനം, ചെങ്ങന്നൂർ, അടൂർ എന്നീ സെന്ററുകളുമായി ബന്ധപ്പെടുക. ഫോൺ: 8547673001, 0469-3290767