കൊച്ചി: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നാം തീയതി സംസ്ഥാന വിള ഇൻഷ്വറൻസ് ദിനമായി ആചരിക്കും. പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ എല്ലാ കർഷകരും തങ്ങളുടെ വിളകൾ നിർബന്ധമായും ഇൻഷ്വർ ചെയ്യണം. ഇൻഷ്വർ ചെയ്യാത്തവർക്ക് കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന മറ്റു പദ്ധതികൾക്ക് ആനുകൂല്യം ലഭിക്കില്ല.