കണ്ണൂർ: പനിയും മറ്റു പകർച്ചവ്യാധികളും തടയുന്നതിന് സംസ്ഥാനവ്യാപകമായി മൂന്നു ദിവസത്തെ ശുചീകരണ യജ്ഞത്തിന് തുടക്കമായി. കണ്ണൂർ കോർപറേഷൻ പരിധിയിലെ സിറ്റി വലിയകുളം പരിസരത്ത് ശുചീകരണത്തിലേർപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ ഇ.പി. ലത, എംപിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, മുൻ എംഎൽഎ പി. ജയരാജൻ, കൗണ്‍സിലർമാരായ പി. ഇന്ദിര, ടി.ഒ. മോഹനൻ, എൻ. ബാലകൃഷ്ണൻ, സി. സമീർ, ഇ. ബീന, ആശ, സുമ ബാലകൃഷ്ണൻ, റഷീദ മഹലിൽ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ഒ.കെ. വിനീഷ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണപ്രവർത്തനം ഉച്ചവരെ നീണ്ടു. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വലിയകുളം പരിസരം മാലിന്യമുക്തമാക്കി.
ശുചീകരണയജ്ഞം വിജയിപ്പിക്കാനും പ്രാദേശികതലത്തിൽ ഈ പ്രവർത്തനം തുടർന്നുകൊണ്ടുപോകാനും തിരുവനന്തപുരത്ത് നടന്ന സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തിൽ എൻസിസി, സ്കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, വിദ്യാർഥികൾ, വിവിധ സംഘടനകൾ തുടങ്ങിയവരെല്ലാം പങ്കാളികളാകുന്നുണ്ട്.