അടൂർ: എംസി റോഡിൽ ഏനാത്ത് ബെയ്ലി പാലത്തിന്റെ അപ്രോച്ച് റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. ഏനാത്ത് വലിയപാലത്തിന്റെ തകർച്ചയെത്തുടർന്നു നിർമിച്ച ബെയ്ലി പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഇന്നലെ രാത്രി വെള്ളം കയറിയത്. കല്ലടയാർ കരകവിഞ്ഞ് അപ്രോച്ച് റോഡിലേക്ക് വെള്ളം കയറുകയായിരുന്നു. കല്ലടയാറ്റിൽ ഒരു മീറ്റർ കൂടി വെള്ളം ഉയർന്നാൽ ബെയ് ലി പാലത്തിലും വെള്ളം കയറുമെന്ന സ്ഥിതിയാണ്. ഇന്നലെ രാവിലെ പാലത്തിലേക്ക് മരം വീണു ഗതാഗതം മുടങ്ങിയിരുന്നു.