തൃശൂർ: പോലീസ് സ്റ്റേഷനുകൾ കൊതുകിനു വളർന്നു പെരുകാൻ സഹായകമായ കേന്ദ്രമാകരുതെന്ന് സംസ്ഥാന പോലീസ് മേധാവി.
സംസ്ഥാനത്തു പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കാനുള്ള ഈ ഉത്തരവ്.
സ്റ്റേഷനിലും പരിസരത്തും കൊതുകു വളരുന്നതിനുള്ള സാഹചര്യമില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഡിജിപി ടി.പി. സെൻകുമാർ സർക്കുലറിൽ നിർദേശിച്ചത്. സ്റ്റേഷൻ ഉൾപ്പെടെ എല്ലാ പോലീസ് ഓഫീസ് പരിസരങ്ങളും കൊതുകുവിമുക്തമാക്കണമെന്ന് അതാത് ഓഫീസ് ചുമതലയുള്ളവർ ഉറപ്പാക്കണം.
സ്റ്റേഷനിലും പരിസരങ്ങളിലും കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൊതുകുനിവാരണ പരിപാടികളിലും പനി പ്രതിരോധ പ്രവർത്തനങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ സജീവമായി പങ്കെടുക്കണം- ഡിജിപി ഉദ്ബോധിപ്പിച്ചു.