തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യകാലത്തെ പ്രസ്താവനയാണ് അന്വേഷണം വഴി തെറ്റിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണസംഘത്തെ സ്വാധീനിച്ചു. ഇതുമായി ബന്ധപ്പെട്ടു നടൻ ദിലീപ് നേരത്തെ പരാതി നൽകിയിരുന്നെങ്കിൽ അത് അന്വേഷിക്കേണ്ടതായിരുന്നുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
സ്വാശ്രയ മെഡിക്കൽ ഫീസ് വർധന പാവപ്പെട്ടവർക്കും സാധാരണക്കാർക്കും എംബിബിഎസ് പഠനം അസാധ്യമാക്കി. സ്വകാര്യ- സ്വാശ്രയ ഫീസ് 5.5 ലക്ഷം രൂപയായാണു സർക്കാർ ഉയർത്തിയത്. ഇടുക്കി. തിരുവനന്തപുരം മെഡിക്കൽ കോളജുകൾ സർക്കാർ വേണ്ടെന്നു വച്ചതോടെ 25,000 രൂപ ഫീസിൽ പഠിക്കാനുള്ള നിരവധി കുട്ടികളുടെ അവസരം നഷ്ടമായി. സ്വാശ്രയ വിദ്യാഭ്യാസം പണക്കാർക്കായി സർക്കാർ തീറെഴുതി നൽകി. ശബരിമല കൊടിമരത്തിൽ മെർക്കുറി ഒഴിച്ച സംഭവത്തിൽ പോലീസിന്റെ ജാഗ്രതക്കുറവുണ്ടായി. പമ്പ മുതൽ പരിശോധനാ സംവിധാനങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ സന്നിധാനത്ത് ഇത് എത്താൻ പാടില്ലാത്തതായിരുന്നു.
കെഎസ്ആർടിസി പെൻഷൻ മൂന്നര മാസമായി വിതരണം ചെയ്യുന്നില്ല. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകന്റെ നേതൃത്വത്തിൽ കള്ളനോട്ടടി നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. എത്ര തുക അച്ചടിച്ചു വിതരണം ചെയ്തുവെന്നും ആർക്കൊക്കെ വിതരണം നടത്തിയെന്നും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.